Advertisment

മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് അന്വേഷണം; ഗിരീഷ് ബാബുവിന്റെ ഹര്‍ജിയില്‍ അഡ്വ. ആളൂരിന് ഇനി ഹാജരാകാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി; നിര്‍ണായകമായത് അമിക്കസ് ക്യൂറി അഡ്വ. അഖില്‍ വിജയിയുടെ വാദം

മുഖ്യമന്ത്രി പിണറായി വിജയന്‍  അടക്കമുള്ളവരുടെ  പേരിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകൻ ആയ അഡ്വക്കേറ്റ് ആളൂരിന് ഇനി ഹാജരാവാൻ ആവില്ല എന്ന് ഹൈക്കോടതി

New Update
gireesh babu aloor

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍  അടക്കമുള്ളവരുടെ  പേരിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകൻ ആയ അഡ്വക്കേറ്റ് ആളൂരിന് ഇനി ഹാജരാവാൻ ആവില്ല എന്ന് ഹൈക്കോടതി.

Advertisment

ഹർജി നിലനിൽക്കെയാണ് ഗിരീഷ് ബാബു മരിച്ചത്. ഹർജിക്കാരൻ്റെ മരണം വരെ മാത്രമേ വക്കാലത്തിന് സാധുതയുള്ളൂ എന്ന അമിക്കസ് ക്യൂറി അഡ്വ അഖിൽ വിജയ് ചൂണ്ടി കാണിച്ചതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. 

ഗിരീഷ് ബാബുവിന്റെ അടുത്ത ബന്ധുവിനെക്കൊണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്താല്‍ മാത്രമേ ഹര്‍ജിയില്‍ വാദം ഉന്നയിക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഫയല്‍ ചെയ്ത ഹര്‍ജിയോടൊപ്പം എട്ടിന് ഈ ഹര്‍ജിയും പരിഗണിക്കും.

 

Advertisment