കാ​സ​ർ​കോ​ഡ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാ​ർ മ​റി​ഞ്ഞു, പെ​ൺ​കു​ട്ടി മ​രി​ച്ചു

New Update
Mahima_death151025

കാ​സ​ർ​ഗോ​ഡ്: ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാ​ർ മ​റി​ഞ്ഞ് പെ​ൺ​കു​ട്ടി മ​രി​ച്ചു. കാ​സ​ർ​കോ​ട് ബേ​ത്തൂ​ർ​പാ​റ​യി​ലാ​ണ് സം​ഭ​വം.

Advertisment

ബേ​ത്തൂ​ര്‍​പാ​റ ത​ച്ചാ​ര്‍​കു​ണ്ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ മ​ക​ള്‍ മ​ഹി​മ​യാ​ണ് (20) മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ മ​ഹി​മ​യെ ക​ണ്ട​ത്. അ​മ്മ വ​ന​ജ​യും സ​ഹോ​ദ​ര​ന്‍ മ​ഹേ​ഷും ചേ​ർ​ന്ന് മ​ഹി​മ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​ടി​മ​രു​തി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ പ​ടി​മ​രു​തി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കാ​സ​ർ​ഗോ​ഡ് ചെ​ർ​ക്ക​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​സ​ർ​ഗോ​ട്ടെ നു​ള്ളി​പ്പാ​ടി​യി​ൽ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു മ​ഹി​മ. അ​പ​ക​ട​ത്തി​ൽ മ​ഹി​മ​യു​ടെ അ​മ്മ​ക്കും സ​ഹോ​ദ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. 

Advertisment