മധ്യകേരളത്തിന് സുരക്ഷാ ഭീഷണിയായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച് ഗ്ലോബൽ കൗൺസിൽ ആലോചന യോഗം കൊച്ചിയിൽ

New Update
mullaperiyar dam hvky
കൊച്ചി: ദശാബ്ദങ്ങളായി കേരളവും തമിഴ്നാടുമായി  വിവിധ വ്യവഹാരങ്ങൾക്ക് കാരണമാവുകയും മധ്യകേരളത്തിനുമേൽ സുരക്ഷാ ഭീഷണിയായി സജീവമായി നിലനിൽക്കുകയും ചെയ്യുന്ന ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് കൊച്ചിയിൽ ആലോചന യോഗം ചേരുന്നു.
Advertisment
ഈ വിഷയത്തിൽ താൽപ്പര്യമുള്ള ലോകമെമ്പാടുമുള്ള മലയാളികളുടെ പിന്തുണയോടെ മുല്ലപെരിയാർ ഗ്ലോബൽ കോർഡിനേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ആലോചന യോഗം ചേരുന്നത്.
 ജൂൺ 6- ന് (വെള്ളി) എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ രാവിലെ 11- മണിക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി  സ്വാമി ഗുരുദീപം ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ജസ്റ്റിസ് പി. കെ. ഷംസുദ്ദിൻ  ഉത്ഘാടനം ചെയ്യും.  സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ആലോചന യോഗത്തിൽ പങ്കെടുക്കുമെന്ന് മുല്ലപെരിയാർ ഗ്ലോബൽ കോർഡിനേഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.