ആഗോള മറൈൻ സിംപോസിയവും സീഫുഡ് മേളയും ചൊവ്വഴ്ച മുതൽ സിഎംഎഫ്ആർഐയിൽ

New Update
cmfri
കൊച്ചി : നാലാമത് ആഗോള മറൈൻ സിംപോസിയം മീകോസ് 4  ചൊവ്വ നവംബർ 4   രാവിലെ 10 മണിക്ക് സിഎംഎഫ്ആർഐയിൽ തുടങ്ങും. നവംബർ 6 വരെ നടക്കുന്ന സമ്മേളനം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം ചെയ്യും.
Advertisment

മീകോസിൽ, പൊതുജനങ്ങൾക്കായി ഒരുക്കുന്ന സീഫുഡ് മേളക്കും നാളെ (ചൊവ്വ) തുടക്കമാകും. നീരാളി വിഭവങ്ങളുടെ പാചക പ്രദർശനം, കല്ലുമ്മക്കായ, നീരാളി, മത്സ്യ-ചെമ്മീൻ വിഭവങ്ങളുടെ തദ്ദേശീയ രുചിക്കൂട്ടുകൾ തുടങ്ങിയവ മേളയിലുണ്ട്.

ആഗോള മറൈൻ സിംപോസിയം- മീകോസ് ഉദ്ഘാടനം

തീയതി: നവംബർ 4, ചൊവ്വ
സമയം: രാവിലെ 10 മണി
വേദി: സിഎംഎഫ്ആർഐ പ്ലാറ്റിനം ജൂബിലി ഹാൾ (7th Floor)

സീഫുഡ് മേള:  സിഎംഎഫ്ആർഐ കാമ്പസ്
നീരാളി വിഭവങ്ങളുടെ പാചക പ്രദർശനം: 3pm -5pm (ചൊവ്വ-ബുധൻ)

Advertisment