ജിഎന്‍ജി ഇലക്ട്രോണിക്സ് ലിമിറ്റഡ് ഐപിഒ ജൂലൈ 23 മുതല്‍

New Update
electronics

കൊച്ചി: ജിഎന്‍ജി ഇലക്ട്രോണിക്സ്  ലിമിറ്റഡിന്‍റെ   പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ജൂലൈ 23 മുതല്‍ 25 വരെ നടക്കും.  400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ രണ്ട് രൂപ മുഖവിലയുള്ള  25.50 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

രണ്ട് രൂപ മുഖവിലയുള്ള  ഓഹരി ഒന്നിന് 225  രൂപ മുതല്‍ 237  രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞത് 63  ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 63 ന്‍റെ  ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

മോട്ടിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്  എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment