ഗോദ്‌റെജ് ഡിഇഐ ലാബും ഖെയ്താന്‍ ആന്റ് കോയും ചേര്‍ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള ദിനം ആചരിച്ചു

ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഡൈവേഴ്‌സിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ വിഭാഗമായ ഗോദ്‌റെജ് ഡിഇഐ ലാബും മുന്നിര നിയമ സ്ഥാപനമായ ഖെയ്താന് ആന്റ് കോയും ചേര്ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിച്ചു.

New Update
goderj

കൊച്ചി: ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഡൈവേഴ്‌സിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ വിഭാഗമായ ഗോദ്‌റെജ് ഡിഇഐ ലാബും മുന്നിര നിയമ സ്ഥാപനമായ ഖെയ്താന് ആന്റ് കോയും ചേര്ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിച്ചു. വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങള് സംബന്ധിച്ച ഖെയ്താന്‍ ആന്റ് കോയുടെ കൈപുസ്തകത്തിന്റെ രണ്ടാം പതിപ്പും ഗോദ്‌റെജ് ഡിഇഐ ലാബുമായി സഹകരിച്ചു പുറത്തിറക്കി.
വൈകല്യമുള്ളവരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് മുംബൈയില്‍ നടത്തിയ സമ്മേളനത്തിലാണ് ഇതു പുറത്തിറക്കിയത്. വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച ഇന്ത്യന് നിയമങ്ങള്‍ വളര്‍ന്ന് വന്നതിനെ കുറിച്ച് തല്‍ക്ഷണം മനസിലാക്കാന്‍ ഈ കൈപുസ്തകം സഹായിക്കും.

Advertisment

വൈകല്യമുള്ളവരെ തൊഴിലിടങ്ങളില്‍  ഉള്‍പ്പെടുത്തുന്നതിനുള്ള തങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധത മനസിലാക്കാന്‍ ഈ പരിപാടി സഹായകമാകുമെന്ന് ഗോദ്‌റെജ് ഡിഇഐ ലാബ് മേധാവി പര്‍മേഷ് ഷഹാനി പറഞ്ഞു.  

വൈവിധ്യമാര്‍ന്ന മേഖലകളിലുള്ളവരേയും വിദഗ്ദ്ധരേയും ഒരുമിച്ചു കൊണ്ടു വരികയെന്നത് ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ലക്ഷ്യമാണ്. വൈകല്യമുള്ളവരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സമീപനം മാറ്റിയെടുക്കാന്‍ ഈ കൈപുസ്തകം സ്ഥാപനങ്ങളെ സഹായിക്കുമെന്നും പര്‍മേഷ് ഷഹാനി കൂട്ടിച്ചേര്‍ത്തു.

വൈകല്യമുള്ള വ്യക്തികളെ തൊഴിലിടങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നിയമപരമായ ബാധ്യത മാത്രമല്ലെന്നും സ്ഥാപനങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ ഒന്നു കൂടിയാണെന്നും ഖെയ്താന്‍ ആന്റ് കോ പാര്‍ട്ണര്‍ ആകാശ് ചൗബേ പറഞ്ഞു. 

അവസരങ്ങള്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേകമായ കെട്ടിട സൗകര്യങ്ങള്‍, ഉള്‍പ്പെടുത്താനാവുന്ന വിധത്തിലുള്ള നിയമന രീതികള്‍ എന്നിവ എല്ലാവരേയും വിലമതിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ കൈപുസ്തകത്തില്‍ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‌സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 എന്നീ രണ്ടു നിര്‍ണായക നിയമങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈകല്യമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശക്തമായ നടപടികള്‍ മുന്നോട്ടു വെക്കുന്ന പാനല്‍ ചര്‍ച്ചയും ഈ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തി.

Advertisment