പോലീസ് സ്റ്റേഷനിലും സുരക്ഷയും നിരീക്ഷണവും ഇല്ലേയെന്ന് നാട്ടുകാർ. ഗോകുലിന്റെ മരണത്തിൽ ചുരുളഴിയാതെ ദുരൂഹത, സമഗ്ര അന്വേഷണമാവശ്യപ്പെട്ട് പ്രതിഷേധമുയരുന്നു

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു.

New Update
gokul Untitledtmrp

വയനാട്: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ യുവാവിനെ മരിച്ച  നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിക്കുകയാണ് നാട്ടുകാരും സംഘടനകളും. അമ്പലവയല്‍ സ്വദേശി ഗോകുലിനെ (18) ആണ് കഴിഞ്ഞ ദിവസം സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു.


ഇതിനിടെ ബാത്റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഗോകുല്‍ പത്ത് മിനിട്ടായിട്ടും പുറത്തുവന്നില്ലെന്നും ഇതോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നുമാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞത്. 


എന്നാല്‍ പോലീസ് വിശദീകരണം വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ. യുവാവ് ധരിച്ചിരുന്ന ഷര്‍ട്ട് പരിശോധിച്ചാല്‍ തൂങ്ങിമരിച്ചെന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കാണാതായ യുവാവിനെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും കണ്ടെത്തിയിട്ടും ബന്ധുക്കളെ അറിയിക്കുന്നതിലും കസ്റ്റഡിയിലുള്ള ഗോകുലിന് സുരക്ഷയൊരുക്കുന്നതിലും പോലീസിന് വീഴ്ച പറ്റിയെന്നുമാണ്  ഉയരുന്ന ആരോപണങ്ങള്‍. 


യുവാവിനെ എന്തുകൊണ്ട് കോടതിയില്‍ ഹാജരാക്കിയില്ല എന്ന ചോദ്യവും ശക്തമാണ്. കോഴിക്കോട് നിന്ന് ഗോകുലിനെ കണ്ടെത്തിയ കാര്യം തങ്ങളെ യഥാസമയം പോലീസ് അറിയിച്ചില്ലെന്ന് കുടുംബവും പറയുന്നുണ്ട്.


അതിനിടെ യുവാവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തു വന്നു.

Advertisment