കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം, ആളപായമില്ല

New Update
fire-at-gokulam-mal

കോഴിക്കോട്: അരയിടത്ത്പാലത്ത് ഗോകുലം മാളില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 7.45ഓടെയായിരുന്നു സംഭവം.

Advertisment

നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞതോടെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

പെട്ടെന്ന് തന്നെ തീ അണച്ചെങ്കിലും, മാളിലാകെ പുക വ്യാപിച്ചു. പുക ഉയര്‍ന്നതിനാല്‍ ഒരാള്‍ക്ക് ശ്വാസ തടസം ഉണ്ടായെങ്കിലും ഗുരുതരമായ ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

മാളിലെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ ഒരാളെ ഫയര്‍ഫോഴ്‌സ് പിന്നീട് രക്ഷപ്പെടുത്തി. സംഭവസമയത്ത് ജീവനക്കാർ പുറത്തേക്കു നീങ്ങിയതും, ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സമയോചിത ഇടപെടലും വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു.

Advertisment