മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യാത്രക്കാരന്റെ സ്വര്‍ണ്ണം കവര്‍ന്നു: നഷ്ടമായത് സ്വര്‍ണ്ണകടയില്‍ വില്‍പ്പനക്കായി എത്തിക്കേണ്ടിയിരുന്ന ഒരു കോടി രൂപ വില വരുന്ന ഒന്നര കിലോ സ്വര്‍ണം

തൃശൂര്‍ ഭാഗത്തെ സ്വര്‍ണ്ണകടയില്‍ വില്‍പ്പനക്കായി എത്തിക്കേണ്ടിയിരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 

New Update
police Untitledmani

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത തൃശൂര്‍ സ്വദേശിയുടെ ഒന്നരകിലോ സ്വര്‍ണ്ണം മോഷണം പോയി.

Advertisment

ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണമാണ് നഷ്ടപെട്ടതെന്ന് പരാതിക്കാരനായ ജിബിന്‍ പറയുന്നു. ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായത് അറിഞ്ഞത്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം. തൃശൂര്‍ ഭാഗത്തെ സ്വര്‍ണ്ണകടയില്‍ വില്‍പ്പനക്കായി എത്തിക്കേണ്ടിയിരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 

Advertisment