Advertisment

സംസ്ഥാനത്ത് വന്‍ കുതിപ്പുമായി സ്വര്‍ണവില. വില 61000ലേക്ക് കടക്കുന്നു

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. 

New Update
gold Untitledtruu

കൊച്ചി: സംസ്ഥാനത്ത് വന്‍ കുതിപ്പുമായി സ്വര്‍ണവില. ഗ്രാമിന് 7,595 രൂപയായിരുന്നു ഇന്നലെ വില. ഇന്ന് 15 രൂപ വര്‍ദ്ധിച്ച് 7,610 രൂപയും പവന് 60,760 രൂപയില്‍ നിന്ന് 120 രൂപ വര്‍ദ്ധിച്ച് 60,880 രൂപയുമാണ് വില. വില 61000ലേക്ക് കടക്കുകയാണ്.

Advertisment

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു


സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. 

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

 

 

 

Advertisment