ആലപ്പുഴ: സംസ്ഥാനത്ത് ഇനി മുതൽ സ്വർണ്ണത്തിന് ഒറ്റ വിലയായിരിക്കുമെന്ന് ഭീമാഗ്രൂപ്പ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ.ബി.ഗോവിന്ദൻ അറിയിച്ചു.
രാജ്യത്തിലൂടെ നീളം സ്വർണ്ണത്തിന് ഒരു റേറ്റ് ആക്കുവാനുളള ശ്രമം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. സ്വർണ്ണവ്യാപ്യാരികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട ഇടത്തരം വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോജിച്ച തീരുമാനം ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സ്വർണ്ണവ്യാപാരി ബേബിച്ചൻ മൂഴയിലിനെ ആദരിച്ചു.
സംസ്ഥാന ട്രഷറർ ബിന്ദു മാധവ്, വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, രാജൻ ജെ തോപ്പിൽ, വിൽസൺ ഇട്ടിയവര, സണ്ണി ഇടിമണ്ണിക്കൽ, ബിജു മുത്തു ത്താവളം, കെ.ആർ.രവീന്ദ്രൻ, തോമസ് രമണിക , ജോയ് പഴേ മഠം എന്നിവർ പ്രസംഗിച്ചു.