ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള:ന​ട​ൻ ജ​യ​റാ​മി​നെ നാളെ ചോ​ദ്യം ചെ​യ്യും. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് ഇ​ഡി ജ​യ​റാ​മി​നെ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ, സ്വ​ർ​ണ്ണ​പ്പാ​ളി​ക​ളെ രേ​ഖ​ക​ളി​ൽ 'ചെ​മ്പ്' എ​ന്ന് തി​രു​ത്തി എ​ഴു​താ​ൻ ഉ​ത്ത​ര​വി​ട്ട​ത് ജ​യ​ശ്രീ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു

New Update
jayaram

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യെ ഇ​ന്ന് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഇ​ഡി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു.

Advertisment

പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ജ​യ​റാ​മി​നോ​ട് നാ​ളെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് ഇ​ഡി ജ​യ​റാ​മി​നെ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

 സ​ന്നി​ധാ​ന​ത്തെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ൽ പ​തി​പ്പി​ക്കേ​ണ്ട സ്വ​ർ​ണ്ണ​പ്പാ​ളി​ക​ൾ ജ​യ​റാ​മി​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ൽ വി​വാ​ദ​മാ​യി​രു​ന്നു.

വെ​റു​മൊ​രു ച​ട​ങ്ങി​ന​പ്പു​റം, സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ലൂ​ടെ ല​ഭി​ച്ച തു​ക താ​ര​ത്തി​ന്‍റെ ബി​സി​ന​സ്സ് ഇ​ട​പാ​ടു​ക​ളി​ലോ സി​നി​മ​യി​ലോ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​ഡി പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ, സ്വ​ർ​ണ്ണ​പ്പാ​ളി​ക​ളെ രേ​ഖ​ക​ളി​ൽ 'ചെ​മ്പ്' എ​ന്ന് തി​രു​ത്തി എ​ഴു​താ​ൻ ഉ​ത്ത​ര​വി​ട്ട​ത് ജ​യ​ശ്രീ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Advertisment