New Update
/sathyam/media/media_files/2025/03/15/VUETkoHSAzKuLdjEWYI9.jpeg)
കോഴിക്കോട്: കോഴിക്കോട് സാരദാ മന്ദിരത്തിന് സമീപം സ്വര്‍ണ്ണാഭരണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. ശാരദാ മന്ദിരത്തിനടുത്തു വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച മുംബൈ സ്വദേശികളായ സല്‍മ ഖാദര്‍ ഖാന്‍ (42 ) ശ്രദ്ധ രമേശ് ഓഡല്‍ (39) എന്നിവരെ നല്ലളം പൊലീസാണ് അറസ്റ്റ് ചെയ്തത്.
Advertisment
കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് പണിക്കൂലി വ്യവസ്ഥയില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന രണ്ട് പേരില്‍ നിന്നാണ് ഇവര്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. ചെറുവണ്ണൂര്‍ റഹ്‌മാന്‍ ബസാറിലുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം.
പുതുതായി തുടങ്ങുന്ന സ്വര്‍ണാഭരണ ബിസിനസ് ആവശ്യത്തിന് ആഭരണങ്ങളുടെ മോഡല്‍ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. 150 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളുമായി പ്രതികള്‍ മുങ്ങുകയും ചെയ്തുവെന്നായിരുന്നു പരാതി.