ശബരിമലയിലെ സ്വർണപാളി വിവാദത്തിലേയ്ക്ക് നടൻ ജയറാമും. താൻ തന്നെ പൂജ ചെയ്യണമെന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വപ്‌നത്തില്‍ കണ്ടുവെന്നാണ് ജയറാമിന്റെ വാദം

സ്വര്‍ണപ്പാളിയിലെ എല്ലാ ഭാഗങ്ങളും തന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നുവെന്ന് ജയറാം സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കി

New Update
jayaram

ചെന്നൈ: ശബരിമലയിലെ സ്വർണപാളി വിവാദത്തിലേയ്ക്ക് നടൻ ജയറാമും. താൻ തന്നെ പൂജ ചെയ്യണമെന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വപ്‌നത്തില്‍ കണ്ടുവെന്നാണ് ജയറാമിന്റെ വാദം.

Advertisment

ഈ സംഭവം നടക്കുന്നതിനും മുന്‍പ് ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതായും ജയറാം പറയുന്നു. 

സ്വര്‍ണപ്പാളിയിലെ എല്ലാ ഭാഗങ്ങളും തന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നുവെന്ന് ജയറാം സ്വകാര്യ മാധ്യമത്തോട്  വ്യക്തമാക്കി.

പാളിയില്‍ സ്വര്‍ണം പൂശിയ ശേഷം ശബരിമലയിലേക്ക് കൊണ്ടു പോവുകയാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നെന്നും ആസമയത്ത് തന്റെ വീട്ടിലെ പൂജാമുറിയിലേക്ക് അതൊന്ന് കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ സമ്മതിക്കുകയും ചെയ്തു എന്നാണ് ജയറാം പറയുന്നത്. പിന്നീട് പൂജാരിമാരെയും മറ്റും വീട്ടിലെത്തിച്ച് പൂജ നടത്തി എന്നും ജയറാം വ്യക്തമാക്കി.

'എന്റെ പൂജാമുറിയില്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുവന്ന് വലിയ രീതിയില്‍ പൂജ നടത്തിയിരുന്നു. എന്നാല്‍ എന്റെ കയ്യില്‍ നിന്ന് അയാള്‍ പണം വാങ്ങിയിരുന്നില്ല. അത്ര സമയം പൂജ ചെയ്തതിന് ദക്ഷിണ നല്‍കിയത് മാത്രമാണ് നല്‍കിയത്'. 

'സ്വര്‍ണപ്പാളി വീട്ടിലെത്തിച്ചതിന് ആറോ ഏഴോ മാസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുന്നത്. ഇപ്പോള്‍ ആറ് വര്‍ഷത്തെ പരിചയമുണ്ടാകും. മകര വിളക്കിന് പോകുമ്പോള്‍ സ്ഥിരമായി ഉണ്ണികൃഷണന്‍ പോറ്റിയെ കാണാറുണ്ടായിരുന്നു. അദ്ദേഹം തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു.' ജയറാം പറഞ്ഞു.

Advertisment