New Update
/sathyam/media/media_files/BPRW5cPoqwzIfcCE8FZQ.webp)
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയില്‍ ഇന്ന് സ്വര്‍ണത്തിന് പവന് 54,000 രൂപ കടന്നാണ് വിപണി വിലയെത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6785 രൂപയിലും പവന് 560 രൂപ കൂടി 54280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Advertisment
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5650 രൂപയാണ് ഇന്നത്തെ വില. പവന് 480 രൂപ കൂടി 45200 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 880 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഇന്ന് ഒരു ഗ്രാം വെള്ളിവില ഒരു രൂപ കൂടി 92 രൂപയിലെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us