Advertisment

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന, ഇന്ന് കൂടിയത് 560 രൂപ, നിരക്കറിയാം

New Update
1422647-gold-and-diamond-jewellery.webp

സംസ്ഥാനത്ത് സ്വർണ വില ഇന്ന് 560 രൂപ വർധിച്ചു. ഇതോടെ ഒരുപവന് വില 57,280 രൂപയായി. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Advertisment

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് വെള്ളിയാഴ്ച ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുകയായിരുന്നു. ഈ മാസം14ന് 55,480 രൂപയായി സ്വർണവില താഴ്ന്നിരുന്നു.

Advertisment