സംസ്ഥാനത്തെ ഇന്നത്തെ സ്വർണവിലയിൽമാറ്റമില്ല . ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയാണ് , ഗ്രാമിന് 7095 രൂപയും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയുടെ വർധനവ് ആണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 26 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ കുറച്ചു ദിവസങ്ങളായി സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം പരിഗണിക്കപ്പെടുന്നത്.