/sathyam/media/media_files/2025/03/29/YFFR10pEsKde44qXbaoU.jpg)
കോട്ടയം: സ്വര്‍ണ വില റെക്കോര്‍ഡ് കുതിപ്പില്‍. സംസ്ഥാനത്തു സ്വര്‍ണ വില ഇന്നു മൂന്നു തവണയാണ് കൂടിയത്. പവന്‍ വില 1,10,000 കടന്നു.
ഇന്ന് മൂന്നു തവണയാണു വില പുതിയ റെക്കോഡിട്ടത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 200 രൂപ കൂടി 13,800 രൂപയും പവന് 1600 രൂപ വര്‍ധിച്ച് 1,10,400 രൂപയുമായി.
വില കൂടിയതോടെ രണ്ടും കല്‍പ്പിച്ചു മോഷ്ടാക്കളും രംഗത്തിറങ്ങി. പുതുപ്പള്ളി റബര്‍ ബോര്‍ഡ് ജീവനക്കാരുടെ ക്വാട്ടേഴ്‌സില്‍ കടന്നു നൂറു പവനോളം സ്വര്‍മാണ് വിവിധ മുറികളില്‍ നിന്നു കവര്‍ന്നത്.
സംസ്ഥാന വ്യാപകമായി വീടുകള്‍ കയറി മോഷണം നടത്തുന്നതു പതിവായി. വീടുകളില്‍ ആളില്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കള്‍ എത്തുന്നത്.
ഇക്കാര്യങ്ങളില്‍ മോഷ്ടാക്കള്‍ക്കു കൃത്യമായ വിവരം ലഭിക്കുന്നുണ്ടെന്നാണു പോലീസ് കരുതുന്നതു റബര്‍ ബോര്‍ഡ് ക്വാട്ടേഴ്‌സിലും ഭൂരിഭാഗം താമസക്കാരും അവിടെ ഇല്ലെന്ന് ഉറപ്പാക്കിയായിരുന്നു മോഷണം നടന്നത്.
പലയിടത്തും സമാന രീതിയില്‍ വീട്ടില്‍ ആളുകള്‍ പുറത്തു പോയ സമയം നോക്കിയാണു മോഷണം നടന്നത്.
ഇതോടൊപ്പം ബൈക്കിലെത്തി വയോധികരുടെ മാല മോഷ്ടിക്കുന്ന സംഘങ്ങളും വ്യാപകമായിട്ടുണ്ട്. എന്നാല്‍, പോലീസിനു മോഷ്ടാക്കളെ പിടികൂടാന്‍ സാധിക്കുന്നില്ല എന്നതു വലിയ പരാജയമാണ്.
സംസ്ഥാനത്തു നടക്കുന്ന മോഷങ്ങളില്‍ ചെറിയൊരു വിഭാഗം മാത്രമാണു പിടിക്കപ്പെടുന്നത്. ബാക്കിയെല്ലാം തെളിയിക്കപ്പെടാതെ കിടക്കുന്നു.
മോഷണം നടന്നാന്‍ പ്രധാനമായും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പോലീസ് നടത്തുക. എന്നാല്‍, പല കേസിലും തുമ്പു കിട്ടാതെ പോകുന്നതു പോലീസിനെ കുഴയ്ക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us