കൊച്ചി: സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് മറികടന്ന് വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണ്. പവന് 400 രൂപ കൂടി 51,680 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 6,460 രൂപയായി.
Advertisment
സ്വര്‍ണവില ഇന്നലെയും കൂടിയിരുന്നു. പവന് 600 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വില വർധനവ് തുടരുന്നത്. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.
ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.