Advertisment

സ്വർണവിലയിൽ നേരിയ ഇടിവ്, വില കുറയുന്നത് 10 ദിവസങ്ങൾക്ക് ശേഷം, ഇന്നത്തെ നിരക്കറിയാം

New Update
Kerala Gold Price

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ കിതപ്പ്. ഇന്നലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് ഇന്ന് വില ഇടിഞ്ഞു. പവന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്.

Advertisment

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയാണ്. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7095 രൂപയാണ്.

ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വര്‍ണ വില വര്‍ധിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.

Advertisment