പിടിതരാതെ സ്വർണ വില, ഇന്ന് കൂടിയത് പവന് 520 രൂപ, ഇന്നത്തെ നിരക്ക് അറിയാം

New Update
Kerala Gold Price

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഉയർന്ന് പൊങ്ങി സംസ്ഥാനത്തെ സ്വർണ വില. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. സാധാരണകാർക്ക് തിരിച്ചടിയാകുന്ന തരത്തിലാണ് സ്വർണവില കുതിക്കുന്നത്.

അന്താരാഷ്ട്ര സ്വർണവില 2746 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. ഇതേ രീതിയിൽ മുന്നേറുകയാണെങ്കിൽ അടുത്ത ആഴ്ച 2800 ഡോളറിലേക്ക് എത്താനാണ് സാധ്യത.

Advertisment