വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില; ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7295 രൂപ

New Update
Kerala Gold Price Today

 

Advertisment

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്നലെ കുറവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായുള്ള വില വര്‍ധനക്കിടയില്‍ പത്താം നാളായിരുന്നു വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് വിലയില്‍ പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ 58, 360 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7295 രൂപയാണ് നല്‍കേണ്ടത്.

ഒക്ടോബര്‍ 4,5, 6, 12,13, 14 തിയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണ വില. പിന്നീട് ഒക്ടോബര്‍ 16 നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000 ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബര്‍ പത്തിന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. 

 

Advertisment