കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. അന്തര്‍ദേശീയ വിപണിയില്‍ വില കൂടി വരുന്നതിനാല്‍ ആനുപാതികമായ വര്‍ധനവ് വരും ദിവസങ്ങളില്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
മാറ്റമില്ലാതെ തുടരുന്ന നിരക്ക് വിപണികളിൽ ആശങ്ക ജനിപ്പിക്കുന്നവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഏറിയും കുറഞ്ഞും പവന് 53,360 രൂപയിലാണ് നില്‍ക്കുന്നത്. തിക്കളഴ്ച മുതല്‍ ഈ വിലയാണ് കേരളത്തില്‍. ഗ്രാമിന് 6670 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത് .
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2507 ഡോളര്‍ ആണ് വില. വ്യാപാരം തുടരുന്നതിനാല്‍ ഈ വിലയില്‍ മാറ്റമുണ്ടായേക്കും. ഡോളര്‍ സൂചിക 100 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇത്രയും ഇടിയുന്നതാകട്ടെ കുറേ കാലത്തിന് ശേഷം ആദ്യം. ഡോളര്‍ മൂല്യമിടിയുന്ന സാഹചര്യത്തില്‍ സ്വര്‍ണവില കുതിക്കും.