സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം നാലിന് ആണ് സ്വര്‍ണ വില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപ വരെയായി താഴ്ന്നു.
ഇതിന് പിന്നാലെ വില ഉയര്‍ന്ന് 56,960 രൂപയിലേക്ക് മടങ്ങി എത്തുകയായിരുന്നു. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.