കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 7,150 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
രണ്ട് ദിവസമായി സ്വർണവില ചാഞ്ചാടുകയാണ്. പവന് 1,800 രൂപയോളം ഇടിഞ്ഞതിന് ശേഷം ഇന്നലെ ഒറ്റയടിക്ക് 550 രൂപ വർദ്ധിച്ചിരുന്നു. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 55,480 രൂപയിലായിരുന്നു വ്യാപാരം. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. വരും മാസത്തിലും സ്വർണവില കുറയുമെന്ന ശുഭപ്രതീക്ഷയിലാണ് സ്വർണ പ്രേമികൾ.