ഉയരത്തിൽ നിന്ന് വീണ്ടും താഴേക്ക് വീണ് സ്വർണം, ഇന്നത്തെ നിരക്കറിയാം

New Update
1422647-gold-and-diamond-jewellery.webp

റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന കേരളത്തിലെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 57,600 രൂപയാണ് . ഗ്രാമിന് 100 രൂപ കുറഞ്ഞ് 7200 രൂപയിലെത്തി.രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതുപോലെ തിരിച്ചുകയറിയ സ്വര്‍ണ വിലയാണ് ഇന്ന് ഇടിഞ്ഞത്.

നവംബർ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഇടിയുന്ന കാഴ്ചയാണ് വിപണിയിൽ കാണാനായത്. നവംബർ 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

 

Advertisment