കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 56,720 രൂപയാണ് വില.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയിലെത്തി. ഇന്നലെ ഒരു പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരുന്നു. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. 96 രൂപയാണ് ഗ്രാം വില.
ഈ മാസം ആദ്യം 59,080 രൂപയായിരുന്നു പവന് വില. പിന്നീട് 57,600 രൂപ വരെ കുറഞ്ഞെങ്കിലും വീണ്ടും തിരിച്ചു കയറുകയായിരുന്നു. ഒരു തവണ ഉയർന്ന സ്വർണവില പിന്നീട് ഇടിയുന്ന കാഴ്ചയാണ് കണ്ടത്.
രാജ്യാന്തര വിപണിയിൽ വന്ന മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കൂടിയും കുറഞ്ഞും ചാഞ്ചാടി നിൽക്കുകയാണ് സ്വർണവില. വരും ദിവസങ്ങളിലും ഈ ട്രെൻഡ് തുടർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്