കേരളത്തിലെ നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ ഒരു രാജ്യമായിരുന്നെങ്കിൽ, സ്വർണ്ണ ശേഖരത്തിൽ അവർ ലോകത്ത് 16-ാം സ്ഥാനത്തെത്തുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കേരളം ആസ്ഥാനമായുള്ള നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ കൈവശം വച്ചിട്ടുള്ള 381 ടൺ സ്വർണ്ണം നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക കരുതൽ ശേഖരത്തെ മറികടക്കുന്നതാണ്. ജീവിതച്ചെലവ് കുത്തനേ ഉയരുമ്പോൾ ജനത്തിന് വേറെന്ത് മാർഗം ?

സ്വകാര്യ ഫിനാൻസുകളിൽ മലയാളികൾ പണയം വച്ചിരിക്കുന്നത് 4.61 ലക്ഷം കോടിയുടെ സ്വർണം. ഫിനാൻസുകളുടെ ലോക്കറിലുള്ള 381ടൺ സ്വർണശേഖരം ബ്രിട്ടണിന്റെ മൊത്തം സ്വർണ റിസർവിനേക്കാൾ അധികം.

New Update
gold
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്തമെന്ന് സർക്കാർ വാഴ്ത്തിപ്പാടുന്ന കേരളത്തിൽ കൈയ്യിൽ പണമില്ലാതെ ജനം പണയം വച്ചിരിക്കുന്നത് 381ടൺ സ്വർണമാണ്. അതും ബാങ്കുകളിലല്ല, മുത്തൂറ്റ് പോലുള്ള നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങളിലാണ്. 

Advertisment

381 ടൺ എന്ന് കേൾക്കുമ്പോൾ അത്ര വലിയ സംഭവമാണോ എന്ന് തോന്നാൻ വരട്ടെ. ഈ സ്വർണത്തിന് 4.61 ലക്ഷം കോടിയുടെ മൂല്യമുണ്ട്. 


ബ്രിട്ടൺ പോലുള്ള രാജ്യങ്ങളുടെ മൊത്തം സ്വർണ റിസർവിനേക്കാൾ കൂടുതലാണ് ഈ സ്വകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചിരിക്കുന്ന സ്വർണം. ഇത് നല്ല ലക്ഷണമല്ലെന്നും തകരുന്ന കേരള സാമ്പത്തിക സ്ഥിതിയുടെ സൂചകമാണെന്നും വിലയിരുത്തലുണ്ട്.

സ്വകാര്യ ഫിനാൻസുകളിൽ മലയാളികൾ പണയം വച്ചിരിക്കുന്നത് 4.61 ലക്ഷം കോടിയുടെ സ്വർണം. ഫിനാൻസുകളുടെ ലോക്കറിലുള്ള 381ടൺ സ്വർണശേഖരം ബ്രിട്ടണിന്റെ മൊത്തം സ്വർണ റിസർവിനേക്കാൾ അധികം. 


ഫിനാൻസ് സ്ഥാപനങ്ങൾ ഒരു രാജ്യമായിരുന്നെങ്കിൽ ലോകത്ത് പതിനാറാമത് എത്തുമായിരുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക കരുതൽ ശേഖരത്തെ മറികടക്കുന്ന സ്വർണം മുത്തൂറ്റിന്റെയടക്കം ലോക്കറിൽ. തകരുന്ന കേരള സാമ്പത്തിക സ്ഥിതിയുടെ സൂചകമാണെന്ന് വിലയിരുത്തൽ.


സ്വർണശേഖരത്തെക്കുറിച്ചുള്ള  റിപ്പോർട്ട് വളരെയേറെ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക സ്ഥിതിയുടെ നേർചിത്രമാണ് ഈ സ്വർണപ്പണയ ശേഖരമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 

ഇതിന് അടിസ്ഥാനമായി നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നു. കേരളത്തിലെ മൂന്നിലൊന്ന് ജനസംഖ്യ അസംഘടിത മേഖലയിൽ ജോലി സ്ഥിരത കൃത്യമായ കൂലി ഇല്ലാതെ പണിയെടുക്കുന്നവർ ആണ്. 

ആകെ ജനസംഖ്യയുടെ 70 % സ്വകാര്യ ചികിത്സയ്ക്ക് പോകേണ്ടി വരുന്നു. വിദ്യാഭാസ ചിലവ് കുത്തനേ കൂടുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടമെടുത്തുമുള്ള വിദേശ പഠനം വ്യാപകമാവുന്നു. ജീവിത ചിലവ് വൻതോതിൽ കൂടുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ സ്വർണപ്പണയ വായ്പ കൂടന്നതിൽ അൽഭുതമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഏറ്റവും സ്വർണം കൈവശമുള്ളത് മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ്പ് (43.69 ടൺ), കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നിവർക്കാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്‍പ്രസ് പറയുന്നു. 


ബ്രിട്ടണ് 310 ടൺ, സ്പെയിനിന് 282 ടൺ മാത്രമാണ് സ്വർണശേഖരമുള്ളത്. സ്വർണപ്പണയത്തിലുള്ള സ്വർണത്തിന്റെ മൂല്യമാണ് 4.6ലക്ഷം കോടി. സ്വർണത്തിന് വിലയേറിയതോടെയാണ് സ്വർണപ്പണയവും വ്യാപകമായത്. 

നൂലാമാലകളില്ലാതെ വേഗത്തിൽ കൂടുതൽ പണം ലഭിക്കുമെന്നതിനാൽ സ്വകാര്യ ഫിനാൻസുകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഏതൊരു അടിയന്തര ആവശ്യത്തിനും സ്വർണ്ണ വായ്പകൾക്കാണ് ജനങ്ങൾ ആദ്യം മുൻഗണന നൽകുന്നത്. 

സ്വർണവില കൂടിയതോടെ ഗ്രാമിന് ലഭിക്കുന്ന വായ്പാത്തുകയും കൂടി. അതേസമയം, ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും വച്ചിരിക്കുന്ന സ്വർണപ്പണയം കൂടി കണക്കിലെടുത്താൽ സ്വർണ നിക്ഷേപം ഇതിന്റെ പതിന്മടങ്ങ് ഉണ്ടാവും.

Advertisment