മോഷ്ടിച്ച സ്വര്‍ണം പുരാവസ്തു എന്ന പേരില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റതായിട്ടാണ് തനിക്കു ലഭിച്ചിരിക്കുന്ന അറിവ്. വിവരങ്ങള്‍ ഒരു വ്യവസായില്‍ നിന്നാണ് ലഭിച്ചത്: മുതിർന്ന കോൺ​ഗ്രസ് നേതാവ് മമേശ് ചെന്നിത്തല

തനിക്കു ശബരിമലയുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ഒരു വ്യവസായില്‍ നിന്നാണ് ലഭിച്ചത്.

New Update
chennithala

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി എസ്‌ഐടിക്ക് കത്തു നല്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 

Advertisment

കോട്ടയം പ്രസ് ക്ലബില്‍ മീറ്റ് ദ് ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം. 

ശബരിമലയുമായി ബന്ധപ്പെട്ടു 500 കോടിയുടെ കൊള്ളയാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. 

GOLD-PLSTE

 മോഷ്ടിച്ച സ്വര്‍ണം പുരാവസ്തു എന്ന പേരില്‍ അന്താരാഷ് ട്ര മാര്‍ക്കറ്റില്‍ വിറ്റതായിട്ടാണ് തനിക്കു ലഭിച്ചിരിക്കുന്ന അറിവ്.

പുരാവസ്തുക്കള്‍ക്കു വലിയ മൂല്യമാണുള്ളത്. ഇവയ്ക്കു വിലമതിയ്ക്കാനാവില്ല. ഇത്തരം മാഫിയയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 

ഇക്കാര്യങ്ങളെല്ലാം എസ്‌ഐടി അന്വേഷിക്കണം. തനിക്കു ശബരിമലയുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ഒരു വ്യവസായില്‍ നിന്നാണ് ലഭിച്ചത്.

ഇക്കാര്യങ്ങളാണ് എസ്‌ഐടിയ്ക്കു കൈമാറുന്നതെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതോടെ വന്‍ സ്രാവുകള്‍ പുറത്തുവരുമെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്‍റെ പക്കലില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment