/sathyam/media/media_files/KbMuq8OXfJyRVYqafeCk.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണത്തട്ടിപ്പില്‍ കുറ്റക്കാര്‍ ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍.
സ്വര്‍ണമോഷണം സംബന്ധിച്ച് ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനുമുള്ളത്. എല്ലാ വിഷയങ്ങളും അന്വേഷിക്കണം.
കള്ളന്മാരെ ജയിലിലാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സംഘം പ്രതിയെ കണ്ടെത്തട്ടെ, പ്രതി ആരായാലും അവര്‍ക്കെതിരെ നടപടി ഉറപ്പാണ്. കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല.
തട്ടിപ്പില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. അതിനുള്ള തെളിവുകള്‍ ലഭിച്ചുവരികയാണ്. സത്യം അന്വേഷണത്തില്‍ തെളിയട്ടെയെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു.
ആദ്യം പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും ഉള്‍പ്പെടെ എസ് ഐ ടി അന്വേഷണം വ്യാപിപ്പിക്കും.