/sathyam/media/media_files/2025/05/24/kcWpz5MuPPFPu6TmpbGI.jpg)
തി​രു​വ​ന​ന്ത​പു​രം: ഗോ​ൾ​ഡ​ൻ വാ​ലി നി​ധി നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ മു​ഖ്യ​പ്ര​തി താ​ര​യെ വീ​ണ്ടും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി കാ​ന​ഡ​യി​ലേ​ക്കു ക​ട​ന്ന മു​ഖ്യ​പ്ര​തി​യെ ക​ഴി​ഞ്ഞ 29ന് ​ത​മ്പാ​നൂ​ർ പോ​ലീ​സ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.
തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ലാ​യ താ​ര കോ​ട​തി​യി​ൽ പ​രാ​തി​ക്കാ​ർ​ക്കു​ള്ള തു​ക ഉ​ട​ൻ ന​ൽ​കാ​മെ​ന്ന ഉ​പാ​ധി​ക​ളോ​ടെ ചൊ​വ്വാ​ഴ്​ച ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​വ​ർ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​മ്പാ​നൂ​ർ പോ​ലീ​സ് സ്​റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ പ​രാ​തി വ​ന്ന​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കേ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.
10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പു​തി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ ക​സ്​റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​തോ​ടൊ​പ്പം കു​വൈ​റ്റി​ലേ​ക്കു മു​ങ്ങി​യ മ​റ്റൊ​രു പ്ര​തി കെ.​ടി.​തോ​മ​സി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ആ​രം​ഭി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us