New Update
/sathyam/media/media_files/nsJH59ULKeoMmdDTsBz5.jpg)
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് കോടി രൂപയുടെ വജ്രം പിടികൂടി എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേയ്ക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്നുമാണ് ഡിആര്‍ഐ വജ്രം പിടികൂടിയത്.
Advertisment
ഡിആര്‍ഐയുടെ പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവും വജ്രവും കഞ്ചാവുമൊക്കെ പിടികൂടിയിരുന്നു.
അതിന് പുറമേയാണ് ഇന്നിപ്പോള്‍ മലപ്പുറം സ്വദേശി ബാങ്കോക്കിലേക്ക് കടത്താന്‍ കൊണ്ടുവന്ന രണ്ട് കോടി രൂപയിലേറെ മൂല്യമുള്ള വജ്രം പിടികൂടിയത്.
മൂല്യം കൃത്യമായി നിര്‍ണയിച്ചു വരികയാണ്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ സംഘം കാത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ പ്രത്യേക സാമ്പത്തികാന്വേഷണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.