നല്ല കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടതു സഹയാത്രികര്‍ക്കും സര്‍ക്കാരിനോട് താല്‍പര്യമില്ല; സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് പൊതുജന വികാരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ; അമിത്ഷായും മോദിയും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിട്ട് കൊടുക്കുമെന്ന് മുഖ്യമന്ത്രിക്ക് സതീശൻ്റെ പരിഹാസം

New Update
pinarayi-satheesan

തലശ്ശേരി :നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതു സഹയാത്രികര്‍ക്കും ഈ സര്‍ക്കാരിനോട് താല്‍പര്യമില്ല. കവി സച്ചിദാനന്ദന്റെ പ്രസ്താവന ഈ നിഗമനത്തിന് അടിവരയിടുന്നതാണ്. തുടര്‍ഭരണം നല്ലതല്ലെന്നാണ് അദ്ദേഹം പറയുന്നത് എന്ന് വി.ഡി സതീശൻ പറഞ്ഞു.

Advertisment

 സി.പി.എമ്മിന് ഉണ്ടായ അപചയത്തെ കുറിച്ച് ഏറ്റവും കുടുതല്‍ ബോധവാന്മാര്‍ നല്ല കമ്മ്യൂണിസ്റ്റുകളും ഇടതുസഹയാത്രികരുമാണ്. കേരളത്തില്‍ മൂന്നും നാലും പതിറ്റാണ്ടുകളായി ഇടതു സഹയാത്രികരായിരുന്നവര്‍ ഈ സര്‍ക്കാരിന് തുടര്‍ച്ച ഉണ്ടാകരുതെന്നും ഇവര്‍ ഇടതുപക്ഷത്തില്‍ നിന്നും വഴിമാറി തീവ്രവലതുപക്ഷ നിലപാടുമായി പോകുന്നവരാണെന്നുമാണ് പറയുന്നത്. കേരളത്തിന്റെ പൊതുവികാരമാണ് ഇടതുസഹയാത്രികരും പ്രകടിപ്പിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിത ബോധമുണ്ട്. അവരെ സംരക്ഷിക്കണമെന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലം മുതല്‍ക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനവും അതുകഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമാണ് സി.പി.എം നടത്തിയത്. പക്ഷെ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ടും ഇല്ലാത്ത അവസ്ഥയായി. മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്.

അത് അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ബോധ്യമുണ്ട്. ഇടത് പക്ഷ നിലപാടില്‍ നിന്നും സി.പി.എമ്മും സര്‍ക്കാരും തീവ്രവലതുപക്ഷമായി. ബി.ജെ.പിയുടെ രീതിയിലാണ് സി.പി.എം കേരളത്തില്‍ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടാക്കാന്‍ നോക്കിയത്. സംഘ്പരിപവാറിന്റെ അതേ പാതയിലാണ് സി.പി.എം പ്രയാണം നടത്തുന്നത്. ഭയങ്കര നട്ടെല്ലും, ഭയങ്കര ഇരട്ടച്ചങ്കുമാണ്. പക്ഷെ അമിത്ഷായും മോദിയും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിട്ട് കൊടുക്കും. അത് കേരളം കണ്ടതാണ് എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു

Advertisment