ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

രണ്ടാഴ്ച മുമ്പ്, തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്ക് സമീപം സൈക്കിളില്‍ വീട്ടിലേക്കു വരികയായിരുന്നു ഗോപിനാഥന്‍.

New Update
dog

ആലപ്പുഴ: തിരുവന്‍വണ്ടൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്. അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment

രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ ആക്രമണത്തിലാണ് ഗോപിനാഥന്‍ നായര്‍ക്ക് പരിക്കേറ്റത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തുന്ന ഗോപിനാഥന്‍ വൈകീട്ട് തിരുവന്‍വണ്ടൂരില്‍നിന്ന് തിരുവല്ലയിലേക്ക് പോകാറുണ്ട്. രാത്രി 9.30ഓടെയാണ് വീട്ടില്‍ എത്താറുള്ളത്.


രണ്ടാഴ്ച മുമ്പ്, തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്ക് സമീപം സൈക്കിളില്‍ വീട്ടിലേക്കു വരികയായിരുന്നു ഗോപിനാഥന്‍. അപ്പോഴാണ് നായ പിറകേ ഓടി ആക്രമിച്ചത്.

ഭയന്ന് റോഡില്‍ വീണു, നായയുടെ നഖം കാലില്‍ കൊണ്ട് ചെറിയ മുറിവ് ഉണ്ടായി. ആദ്യം അതിനെ ഗോപിനാഥന്‍ കാര്യമാക്കിയില്ല. പിന്നീട് പനിയും മറ്റ് ലക്ഷണങ്ങളും പ്രകടമായതോടെ ചികിത്സ തേടുകയായിരുന്നു.

 

Advertisment