/sathyam/media/media_files/2025/06/01/91vfImz1L9pDgtV1hEDS.jpg)
കോട്ടയം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയകാരണങ്ങളില്‍ ഒന്നാം സ്ഥാനം വനം വകുപ്പിന്റെ പിടിപ്പുകേടിന്.
എന്തുകൊണ്ട് എല്‍.ഡി.എഫിനു വോട്ടു ചെയ്തില്ല എന്ന ചോദ്യത്തിന് ജനങ്ങള്‍ ആദ്യം പറയുന്ന ഉത്തരം തങ്ങള്‍ അനുഭവിക്കുന്ന വന്യജീവി സംഘര്‍ഷങ്ങളില്‍ ഒരു പ്രതിഷേധമെന്നോണമാണ് എല്‍.ഡി.എഫിന് വോട്ട് ചെയ്യാത്തത് എന്നാണ്. പി.വി അന്‍വറിനു വോട്ടുകൂടാനുള്ള ഒരു കാരണവും വന്യജീവി സംഘര്‍ഷങ്ങളില്‍ അന്‍വര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോടു ജനങ്ങള്‍ക്കുള്ള യോജിപ്പാണ്.
യു.ഡി.എഫും വന്യജീവി ശല്യം എന്നിവ മണ്ഡലത്തില്‍ ചര്‍ച്ചയാക്കി. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവരുടെ സംഗമം സംഘടിപ്പിച്ചു പ്രചാരണം നടത്തിയതും സ്ഥാനാർഥിക്കു ഗുണം ചെയ്തിരുന്നു.
/filters:format(webp)/sathyam/media/media_files/2025/05/01/OTJnEuRIBhxdkLn8nlSq.jpg)
വനം വകുപ്പിന്റെ നിഷ്‌ക്രീയത്വം തുറന്നുകാട്ടുന്നതായിരുന്നു തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍. വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്യജീവി സംഘര്‍ഷം കൃത്യമായി പ്രതിഫലിക്കും എന്നതിനു തെളിവുകൂടിയാണിത്.
സംസ്ഥാനത്ത 40% പഞ്ചായത്തുകളിലും വന്യജീവി സംഘര്‍ഷം രൂക്ഷമാണ്. വനമേഖലയില്‍ നിന്നു കിലോമീറ്ററുകള്‍ക്കിപ്പുറം വന്യജീവികള്‍ എത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്.
എന്നാല്‍, വനംവകുപ്പാകട്ടെ കേന്ദ്രനിയമങ്ങളുടെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിഷ്‌ക്രീയമായി ഇരിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം വനം വകുപ്പ് പുതിയ നിമയ ഭേദഗതിയില്‍ ജദ്രോഹപരമായ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ശക്തമായ എതിര്‍പ്പുകള്‍ ഉയരുകയും പ്രഭോക്ഷങ്ങള്‍ ഉണ്ടാകുമെന്ന സാഹചര്യത്തിലാണു വനം വകുപ്പ് പിന്മാറിയത്.
വനം നിയമ ഭേദഗതി പിന്‍വലിക്കുക, വന്യജീവിശല്യത്തില്‍ നിന്നു മലയോര കര്‍ഷകരെയും ജനങ്ങളേയും രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു യു.ഡി.എഫിന്റെ ജാഥയില്‍ ഉണ്ടായ ജനപങ്കാളിത്തവും വന്യജീവി സംഘര്‍ഷങ്ങളില്‍ ജനങ്ങളുടെ ദുരിതം വിവരിക്കുന്നതായിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയും നാല് ഉപതെരഞ്ഞെടുപ്പുകളിലെ നിറംകെട്ട പ്രകടനവും വലിയൊരു യാഥാര്‍ഥ്യമാണെന്നിരിക്കെ എല്‍.ഡി.എഫിന്, പ്രത്യേകിച്ച് സി.പി.എമ്മിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നിലനിര്‍ത്തുക എന്നത് ജീവന്‍മരണ പോരാട്ടത്തിനു തുല്യമാണ്.
/filters:format(webp)/sathyam/media/media_files/BD1C3FHogOs7pD0DKDnx.jpg)
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്യജിസംഘര്‍ഷങ്ങള്‍ക്ക് എതിരായ ജന വികാരം യു.ഡി.എഫ് വിജയത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ഈ സഹചര്യത്തില്‍ വന്യജീവി ആക്രമണം എന്ന ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചാകും യു.ഡി.എഫ് ഇനി സര്‍ക്കാരിനെ ആക്രമിക്കുക.
വനം-വന്യജീവി വിഷയങ്ങള്‍ നേരിട്ട് ബാധിക്കുന്നവരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരാണ്. വന്യജീവി വിഷയം നേരിട്ട് ബാധിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധശബ്ദം അവരുടെ മതമേലധ്യക്ഷരിലൂടെയാണ് കേരളം കേട്ടത്.
മലയോരമേഖലയില്‍ സ്വാധീനമുള്ള വിവിധ സഭകള്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പണി അറിയില്ലെങ്കില്‍ വനം മന്ത്രി രാജിവെച്ചു പോകണമെന്നുപോലും ഒരു മതമേലധ്യക്ഷന്‍ പറഞ്ഞതും കേരളം കേട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമാണു ശേഷിക്കുന്നത് എല്‍.ഡി.എഫിന് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു സി.പി.എമ്മിനും സര്‍ക്കാരിനും ബോധ്യമുണ്ട്. അതുകൊണ്ടാണു നിലമ്പൂരിലെ പ്രചാരണ വേളയില്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വെടിവെച്ചുകൊന്ന കാട്ടുപന്നികളുടെ എണ്ണവും മറ്റും പുറത്തുവിട്ടു പ്രതിരോധിക്കാന്‍ നോക്കിയതും.
അതേസമയം, കാട്ടുപന്നിയെ ആറുമാസത്തേക്കെങ്കിലും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണ ആവശ്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിനു കത്തു നല്‍കിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/03/07/QRes1USHCI8sApc2VFJe.jpg)
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കാട്ടുപന്നികളുടെ ആക്രമണങ്ങള്‍ കൂടുതല്‍ കണ്ടെത്തിയ വില്ലേജുകളില്‍ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 620 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെന്നു ചൂണ്ടിക്കാട്ടി.
ആവശ്യങ്ങള്‍ കേന്ദ്രം നിരസിക്കാനാണു സാധ്യത. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ പഴിചാരി ഒരു പരിധിവരെ രക്ഷപെടാമെന്ന നീക്കമാണു സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us