/sathyam/media/media_files/2024/12/05/eYEOsdc5p0p2z47gvsl1.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കെ. റെയിലി(സില്‍വര്‍ലൈന്‍)ന്റെ ബദല്‍ മാതൃകയായ ആര്‍.ആര്‍.ടി.എസില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകുമോ. സില്‍വര്‍ലൈന്റെ സാധ്യത അടഞ്ഞെന്നും സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പിന്നാലെ ഡല്‍ഹിയിലെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് (ആര്‍.ആര്‍.ടി.എസ്) സമാനമായ പദ്ധതിയാണു സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
/filters:format(webp)/sathyam/media/media_files/5Itlp2GmMCvq1g4oiNZq.jpg)
ആര്‍.ആര്‍.ടി.എസിന്റെ സാധ്യതകളെപറ്റി ഉദ്യോഗസ്ഥ തല ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനു തിരിച്ചടിയായതോടെ പദ്ധതിയുമായി മുന്നോട്ടുപോകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നതത്. കെ. റെയിലിനായി കല്ലുനാട്ടിയതോടെ കടുത്ത ജനരോഷമായിരുന്നു ഉണ്ടായിരുന്നത്. ഇന്നും കെ. റെയില്‍വിരുദ്ധ സമര സമിതി സജീവമായി തന്നെയുണ്ട്. വീണ്ടുമൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കടുത്ത പ്രതിഷേധം ഉയരാന്‍ സാധ്യത ഏറെയാണ്.
/filters:format(webp)/sathyam/media/media_files/2025/06/04/B4ndvyt0542Kql69boRi.jpg)
എന്നാല്‍, നിമയസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വികസന മോഡലായി ആര്‍.ആര്‍.ടി.എസിനെ അവതരിപ്പിച്ചാല്‍ പന്തുണ കിട്ടുമെന്ന അഭിപ്രയവും ഉയര്‍ന്നു വരുന്നുണ്ട്. പദ്ധതിക്ക് ഡി.പി.ആര്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. സമാനമായി 250കിലോമീറ്റര്‍ വരെ വേഗത്തിലോടിക്കാവുന്ന മെട്രോയാണ് പരിഗണനയില്‍. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും അവിടെനിന്ന് കാസര്‍കോട്ട് വരെയും രണ്ടു ഘട്ടമായി നിര്‍മ്മിക്കാമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതി യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും നീളമുള്ള ലീനിയര്‍സിറ്റിയായി കേരളം മാറും. സമീപകാലത്ത് 95% നഗരവത്കരണമാവും കേരളത്തില്‍ നടപ്പാവുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us