കോട്ടയത്ത് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ജോലി സമ്മര്‍ദ്ദമെന്ന് ആരോപണം

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

New Update
shyam kumar

കോട്ടയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം എഇഓയുടെ ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ കാണാതായ ശ്യാം കുമാറിനെ അക്കര പാടത്ത് പുഴയിലാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Advertisment

ശ്യാം കുമാര്‍ ജോലി സമ്മര്‍ദ്ദനം അനുഭവിച്ചിരുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം ഓഫീസിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന ശ്യാംകുമാറിന് രണ്ടുമാസം മുമ്പ്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല കൂടി ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment