പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ്. സിപിഎം പ്രവർത്തകർ പ്രതികളായ കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളി

എസ്‍ഡിപിഐ-സിപിഎം തർക്കത്തിനിടെ പയ്യന്നൂരിൽ വെച്ചായിരുന്നു സംഭവം. പൊലീസ് പെട്രോളിങ് നടക്കുമ്പോഴായിരുന്നു അക്രമം നടന്നത്.

New Update
KUWAIT COURT

കണ്ണൂർ: കണ്ണൂരിൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള സർക്കാരിൻ്റെ അപേക്ഷ കോടതി തള്ളി.

Advertisment

സർക്കാരിൻ്റെ അപേക്ഷ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്. 2015 ൽ പൊലീസിനെ ആക്രമിച്ച കേസിലാണ് കോടതി നടപടി.


സിപിഎം പ്രവർത്തകർ പ്രതികളായ കേസ് തള്ളാനാണ് സർക്കാർ അപേക്ഷ നൽകിയത്.


എസ്‍ഡിപിഐ-സിപിഎം തർക്കത്തിനിടെ പയ്യന്നൂരിൽ വെച്ചായിരുന്നു സംഭവം. പൊലീസ് പെട്രോളിങ് നടക്കുമ്പോഴായിരുന്നു അക്രമം നടന്നത്.

വടിവാൾ ഉപയോ​ഗിച്ച് അക്രമിച്ചതിൽ 13 പേർക്കെതിരെയാണ് കേസ്. അന്നത്തെ പയ്യന്നൂർ എസ്ഐക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു.

Advertisment