/sathyam/media/media_files/2025/08/13/pinarai-vijayan-rajendra-viswanath-arlekar-2025-08-13-19-35-06.jpg)
ഡല്‍ഹി: രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സുപ്രീംകോടതിയിൽ ഏറ്റുമുട്ടി ഗവർണറും മുഖ്യമന്ത്രിയും. വി.സി നിയമനത്തിന് മുഖ്യമന്ത്രി അംഗീകരിച്ച് കൈമാറിയ പാനലിൽ നിന്ന് നിയമനം നടത്താനാവില്ലെന്നും മുഖ്യമന്ത്രി മെരിറ്റ് അട്ടിമറിച്ചെന്നുമാണ് ഗവർണറുടെ നിലപാട്. എന്നാൽ ഗവർണർ സുപ്രീംകോടതിയെ ധിക്കരിക്കുകയാണെന്നാണ് മുഖ്യമന്ത്രയുടെ വാദം. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശകളിലെ വി.സി നിയമനമാണ് പുതിയ ഏറ്റുമുട്ടലിന് വഴിതുറന്നത്.
/filters:format(webp)/sathyam/media/media_files/2025/11/28/supreme-court-2025-11-28-11-17-49.jpg)
വിസി നിയമനത്തിനായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ഡോ സിസ തോമസിനെയും ഡോ പ്രിയ ചന്ദ്രനെയും വൈസ് ചാന്‍സലര്‍മാരായി ശുപാർശ ചെയ്തു. സാങ്കേതിക സര്‍വ്വകലാശാല വൈസ്ചാന്‍സലറായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലറായി ഡോ. പ്രിയ ചന്ദ്രനെയുമാണ് ശുപാർശ ചെയ്തത്.
ഇക്കാര്യം ഗവര്‍ണര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമായിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ക്ക് കൈമാറിയ മുന്‍ഗണന പാനലില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഡോ. സജി ഗോപിനാഥ് ആണ്.
സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ. സി. സതീഷ് കുമാര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍, ഈ രണ്ട് പേരുകളും തള്ളിയാണ് ഗവര്‍ണര്‍ ഡോ. സിസ തോമസിനെയും, ഡോ. പ്രിയ ചന്ദ്രനെയും വൈസ് ചാന്‍സലര്‍മാരായി നിയമിക്കാനുള്ള തീരുമാനം കോടതിയെ അറിയിച്ചത്. രണ്ട് സര്‍വ്വകലാശാലകളിലും സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ സിസ തോമസിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍, സിസ തോമസിനെ വൈസ് ചാന്‍സലര്‍ ആയി നിയമിക്കരുതെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ക്ക് കൈമാറിയ മുന്‍ഗണന പാനലില്‍ നാല് പേരുകളാണ് ശുപാര്‍ശ ചെയ്തത്. അതില്‍ ആദ്യ പേരുകാരന്‍ ഡോ. സജി ഗോപിനാഥ് ആണ്. ഡോ. രാജശ്രീ എം.എസ്., ഡോ. ജിന്‍ ജോസ്, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഉള്ളത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ മൂന്ന് പേരുകള്‍ ആണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡോ. സി. സതീഷ് കുമാര്‍ ആണ് മുന്‍ഗണന പട്ടികയില്‍ ഒന്നാമന്‍. ഡോ. ബിന്ദു ജി.ആര്‍., ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.
/filters:format(webp)/sathyam/media/media_files/2025/08/15/pinarai-vijayan-rajendra-viswanath-arlekar-2-2025-08-15-21-18-55.jpg)
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ അധ്യക്ഷതയില്‍ ഉള്ള സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ രണ്ട് പട്ടികയിലും സിസ തോമസിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, വൈസ് ചാന്‍സലര്‍ ആയി നിയമിക്കാനുള്ള അര്‍ഹത ഇല്ലെന്ന് ഗവര്‍ണര്‍ക്ക് കൈമാറിയ കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 14നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലര്‍ നിയമനവും ആയി ബന്ധപ്പെട്ട പാനലിന്റെ മുന്‍ഗണന ക്രമം നിശ്ചയിച്ച് കൊണ്ടുള്ള പട്ടിക മുഖ്യമന്ത്രി കൈമാറിയത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശകള്‍ക്കായി തയ്യാറാക്കിയ രണ്ട് പട്ടികകളിലും സിസ തോമസിന്റെ പേര് ഉണ്ട്. ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ അഞ്ചാമതായും സാങ്കേതിക സര്‍വ്വകലാശാലയില്‍ നാലാമതായും ആണ് സിസയുടെ പേര് ഉള്ളത്. എന്നാല്‍, ഈ പേര് വൈസ് ചാന്‍സലര്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ഗവര്‍ണര്‍ക്ക് കൈമാറിയ കത്തില്‍ മുഖ്യമന്ത്രി വ്യകതമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ സര്‍വ്വകലാശാലയിലേക്ക് സിസ തോമസിന്റെ പേര് ശുപാര്‍ശ ചെയ്യാത്തതിന് പ്രധാന കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇവയാണ്. താത്കാലിക വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ സിസ തോമസ് സര്‍വ്വകലാശാലയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു. സിസ തോമസ് ചാന്‍സലര്‍ക്ക് എഴുതിയ കത്ത് സര്‍വ്വകലാശാലയുടെ യശസിനെ ബാധിച്ചു. ബോര്‍ഡ് ഓഫ് ഗവര്‍ണര്‍സ് അറിയാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സര്‍വ്വകലാശാലയ്ക്ക് എതിരെ ഉന്നയിക്കുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ ആരോപിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
കേരള സര്‍വ്വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോള്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങി പോയെന്നും അതിനാല്‍ നേതൃത്വഗുണം ഇല്ലാത്ത വ്യക്തിയാണ് സിസ തോമസ് എന്നുമാണ് സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന ശുപാര്‍ശ എതിര്‍ത്ത് കൊണ്ട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരള സര്‍വ്വകലാശാലയിലെ പല നിര്‍ണ്ണായക രേഖകളും സിസ തോമസ് മടക്കി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ക്ക് കൈമാറിയ മുന്‍ഗണന പാനലില്‍ ആദ്യ രണ്ട് പേരുകളെ ഗവര്‍ണര്‍ ശക്തമായാണ് എതിര്‍ത്തിരിക്കുന്നത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോള്‍ കണക്കുകള്‍ സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നാണ് സജി ഗോപിനാഥിന് എതിരായ ആരോപണം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി അനധികൃത അദാലത്ത് നടത്തി തോറ്റ എഞ്ചിനീറിയിങ് വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച വ്യക്തിയാണ് രാജശ്രീ എന്നാണ് ഗവര്‍ണറുടെ ആരോപണം.
മാത്രമല്ല സാങ്കേതിക വി.സിയായുള്ള രാജശ്രീയുടെ നിയമനം നേരത്തേ സുപ്രീം കോടതി റദ്ദാക്കിയതുമാണ്. വി.സി നിയമനത്തിൽ മുഖ്യമന്ത്രിക്ക് ഒരു പങ്കും ഉണ്ടാവരുതെന്നാണ് ഗവണറുടെ ആവശ്യം. എന്നാൽ സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറുകും മുഖ്യമന്ത്രി മുൻഗണനാ ക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറണമെന്നുമാണ് സുപ്രീംകോടതിയുടെ മുൻ ഉത്തരവ്. ഉടനടി തീരുമാനമെടുക്കാൻ കഴിഞ്ഞയാഴ്ച ഗവർണറോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us