New Update
/sathyam/media/media_files/2025/03/10/8ngLm8bOlVRzvw9ngz2e.jpg)
തിരുവനന്തപുരം: എന്ത് വിലകൊടുത്തും ക്യാമ്പസുകളിലെ ലഹരി വ്യാപനം തടയുമെന്ന് ഗവര്‍ണര്‍ വിളിച്ച വിസിമാരുടെ യോഗത്തില്‍ തീരുമാനം. ക്യാമ്പസുകള്‍ ലഹരി മുക്തമാക്കും. ഒരു കാരണവശാലും സര്‍വകലാശാലകളില്‍ ഡ്രഗ്‌സ് അനുവദിക്കില്ല.
Advertisment
ഓരോ മാസവും ഡ്രഗ്‌സ് ഫ്രീ ഡേ ആചരിക്കും. ഹോസ്റ്റലുകളില്‍ പരിശോധന ശക്തമാക്കും.
ലഹരി ഉപയോഗം കണ്ടെത്താന്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെയും എഐ യുടെയും സഹായം ഉപയോഗിക്കും. പോലീസ് സഹായവും തേടും. ഒരാഴ്ചയ്ക്കകം ഇതില്‍ മാര്‍ഗ്ഗരേഖ പുറത്തുവരും എന്നും യോഗത്തില്‍ പറഞ്ഞു.