New Update
/sathyam/media/media_files/2025/07/25/govindachami-2025-07-25-17-14-16.jpg)
തിരുവനന്തപുരം: ഗോവിന്ദചാമിയുടെ ജയില്ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്.
Advertisment
ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രകാരം, ഗോവിന്ദചാമിക്ക് ജയിലിൽ നിന്ന് രക്ഷപ്പെടാൻ ജീവനക്കാരുടെയോ തടവുകാരുടെയോ സഹായം ലഭിച്ചിട്ടില്ല.
എന്നാൽ, ജയിലിനുള്ളിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്സൂപ്രണ്ടടക്കം വീഴ്ചകളുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ, കൂടുതൽ വ്യക്തമായ തെളിവുകളും ഉത്തരവാദിത്വ നിശ്ചയവും പ്രതീക്ഷിക്കുകയാണ്.