തൃശൂര്‍: നിക്ഷേപ തട്ടിപ്പില്‍ അരകോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് നാമക്കല്‍ ഗണേശപുരം സ്വദേശിയായ ചന്ദ്രശേഖരന്‍ (49) ആണ് അറസ്റ്റിലായത്.
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അര്‍ ഇളങ്കോവിന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഇസ്റ്റ് പൊലീസ് തമിഴ്‌നാട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഊട്ടിയില്‍ നിന്നും എത്തിച്ച ഗ്രീന്‍ ടീ ബാഗുകള്‍ കാട്ടി വിശ്വാസം നേടിയ ശേഷം ഗ്രീന്‍ ടീ ബിസിനസിലേക്കെന്ന പേരില്‍ നിക്ഷേപം ക്ഷണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
നിക്ഷേപിക്കുന്ന പണത്തിന് അമിത ലാഭവും ബാങ്ക് ഗ്യാരണ്ടിയും നല്‍ക്കുമെന്ന് വാഗ്ദാനം ചെയ്ത് പതിനെട്ടോളം പേരില്‍ നിന്നും 53,50000/ രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.