New Update
/sathyam/media/media_files/2025/02/07/mECvxdct61kaeYrkdqDc.jpg)
തിരുവനന്തപുരം: ജിഎസ്ടി നിരക്ക് കുറച്ചത് നല്ല കാര്യമെന്ന അഭിപ്രായവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി നിരക്കിനെ കുറിച്ച് സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചതാണെന്നും പഠിക്കാതെയുള്ള പരിഷ്കരണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Advertisment
നികുതി കുറച്ചതിൻ്റെ ഗുണം ജനങ്ങൾക്ക് കിട്ടണം. ഇതിൻ്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുമോയെന്നതിൽ ആശങ്കയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി പരിഷ്കരണം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ലയെന്നും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.