/sathyam/media/media_files/2026/02/26/kavithakal-2026-02-26-21-48-30.jpg)
തൃശ്ശൂർ :പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാൻ പ്രമേയമാക്കി തുടർച്ചയായ ഇരുപത്തിയഞ്ചാം വർഷത്തിലും കവിതളെഴുതി പ്രസിദ്ധീകരിച്ച് മാപ്പിള സാഹിത്യത്തിൽ ഇന്നേവരെ ആരും കൈവരിചിട്ടില്ലാത്ത സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കവിയും കഥാകൃത്തും നോവലിസ്റ്റും കുഞ്ഞുപുസ്തകങ്ങളുടെ സൗജന്യ വിതരണത്തിലൂടെ മിനിയേച്ചർ പുസ്തകങ്ങളുടെ പ്രചാരകനുമായിമാറിയ ഗിന്നസ് സത്താർ ആദൂർ.
ആനുകാലികങ്ങളിൽ എഴുത്ത് ആരംഭിച്ച 2002 ൽ തന്നെ സന്തുഷ്ട കുടുംബം മാസികയുടെ റമളാൻ സ്പെഷ്യൽ പതിപ്പിൽ പ്രസിദ്ധീകൃതമായ റമളാൻ എന്ന കവിതയിലൂടെയാണ് സത്താർ ആദൂർ ഈ കാവ്യയാത്ര ആരംഭിച്ചത്.
തുടർന്ന് ഓരോ നോമ്പ് കാലത്തും മൂന്നും നാലും കവിതകൾ വീതം എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച് ആ രചനാപ്രയാണം തുടർന്നു പോന്നു.റമളാൻമാസത്തിന്റെ ശ്രേഷ്ഠതയും ഭക്തിയും വിശ്വാസവും ആത്മീയതയുമൊക്കെ ഇതിവൃത്തമാക്കിയിട്ടുള്ള ചെറുതും വലുതുമായിട്ടുള്ള 85 വ്യത്യസ്ത കവിതകൾ പിറക്കുകയും ചെയ്തു.ലോകത്തിലെ ഏറ്റവും ചെറിയ,ഒരു സെന്റീമീറ്റർ മാത്രം വലുപ്പമുള്ള 'വൺ' കവിതാ സമാഹാരവും, അര സെന്റീമീറ്റർ മാത്രം വലിപ്പമുള്ള 'സാൾട്ട് 'എന്ന കഥാസമാഹാരവും പുറത്തിറക്കിയും 10 സെക്കൻഡ് മാത്രം സമയ ദൈർഘ്യമുള്ള 'ദി മാൻ 'എന്ന സിനിമ സംവിധാനം ചെയ്തും ഇദ്ദേഹം ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചെറിയ പുസ്തകങ്ങളുമായി വായനക്കാരുടെ മനസ്സുകളിലേക്ക് കയറിയ എഴുത്തുകാരനാണ് സത്താർ ആദൂർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us