ഷാർജ: ഷാർജ എമിറേറ്റ്‌സ് റോഡിൽ നാല് കാറുകൾ കൂട്ടിയിടിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാറുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് അപകടകാരണം. വിവരം അറിഞ്ഞയുടൻ ഷാർജ പൊലീസ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
ഒരു സ്ത്രീക്ക് നിസാര പരുക്കും മറ്റൊരാൾക്ക് ഗുരുതര പരുക്കുമാണ് ഉണ്ടായത്. ഇരുവരെയും അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി.