കുവൈറ്റ് സിറ്റി: ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പ്രമുഖ ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാതാക്കളായ ആങ്കറിന്റെ (Anker) ചില പവർ ബാങ്ക് മോഡലുകൾ തിരിച്ചുവിളിക്കാൻ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.
അമിതമായി ചൂടാകാനും ഉരുകാനും തീപിടിക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
2023 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ നിർമ്മിച്ച ലിഥിയം-അയൺ പവർ ബാങ്കുകൾക്കാണ് ഈ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.
തിരിച്ചുവിളിക്കുന്ന മോഡലുകൾ താഴെ പറയുന്നവയാണ്:
* A1681: Zolo Power Bank (20K, 30W, Built-in USB-C and Lightning Cable)
* A1689: Zolo Power Bank (20K, 30W, Built-in USB-C Cable)
* A1257: Power Bank (10K, 22.5W)
* A1647: Power Bank (20,000mAh, 22.5W, Built-in USB-C Cable)
* A1652: MagGo Power Bank (10,000mAh, 7.5W)
ഉപഭോക്താക്കൾ ശ്രദ്ധിക്കുക:
നിർദ്ദിഷ്‌ട സമയപരിധിക്കുള്ളിൽ ഈ ഉൽപ്പന്നങ്ങൾ വാങ്ങിയവർ, അവ വാങ്ങിയ കടയുടമായി ബന്ധപ്പെടണം. ഒറിജിനൽ രസീതുകൾ സഹിതം ഉൽപ്പന്നം തിരികെ നൽകി, പകരം മറ്റൊരു ഉൽപ്പന്നം വാങ്ങുകയോ അല്ലെങ്കിൽ അടച്ച മുഴുവൻ പണവും തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും, 'സെവൻത് ഡൈമെൻഷൻ ഫോർ ജനറൽ ട്രേഡിംഗ് കമ്പനി'യുമായി ബന്ധപ്പെടാം.
* ഫോൺ: 1889991
* വെബ്സൈറ്റ്: www.anker-mea.com/product-recall
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളിലെ 42 മുതൽ 48 വരെയുള്ള വകുപ്പുകളും (നമ്പർ 27/2015), എക്സിക്യൂട്ടീവ് നിയമങ്ങളിലെ 39/2014 വകുപ്പും അനുസരിച്ചാണ് ഈ തിരിച്ചുവിളിക്കൽ നടപടി.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മന്ത്രാലയം പ്രാധാന്യം നൽകുന്നുണ്ടെന്നും, ഇത്തരം നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.