ആലപ്പുഴ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണത്തിനിടെ ഗർഡർ താഴേയ്ക്ക് പതിച്ചുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാർ; ജാക്കി പ്രവർത്തിച്ചില്ല

ഡ്രൈവർ കാബിന്റെ ഭാഗത്തേക്കാണ് ഗർഡറുകൾ പതിച്ചത്. സ്റ്റിയറിങ്ങിനോട് ചേർന്ന് പതിഞ്ഞ നിലയിലായിരുന്നു രാജേഷിന്റെ മൃതദേഹം.

New Update
GUR

കൊച്ചി: അരൂർ -തുറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് പ്രാഥമിക നിഗമനമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്.

Advertisment

ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല.

ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു ​ഗർഡറുകൾ തകർന്നുവീണത്. പിക്കപ് വാനിന് മുകളിലേക്കായിരുന്നു ​ഗർഡറുകൾ തകർന്ന് വീണത്.

അപകടത്തിൽ ആലപ്പുഴ സ്വദേശി രാജേഷ് മരിച്ചിരുന്നു. അപകടം നടന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞാണ് രാജേഷിനെ പുറത്തെടുത്തത്.

വാഹനം പൂർണമായി തകർന്നരുന്നു. ഗർഡർ പതിച്ച് വാഹനത്തിന്റെ കാബിൻ പൂർണമായി അമർന്ന നിലയിലായിരുന്നു.

ഡ്രൈവർ കാബിന്റെ ഭാഗത്തേക്കാണ് ഗർഡറുകൾ പതിച്ചത്. സ്റ്റിയറിങ്ങിനോട് ചേർന്ന് പതിഞ്ഞ നിലയിലായിരുന്നു രാജേഷിന്റെ മൃതദേഹം.

മുട്ടക്കയറ്റി വന്നതായിരുന്നു രാജേഷ്. ഇതിനിടെയാണ് ഉയരപ്പാത നിർമാണത്തിനിടെ ​രണ്ട് ​ഗർഡറുകൾ പിക്കപ് വാനിന് മുകളിലേക്ക് പതിച്ചത്. അപകടത്തെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്.

Advertisment