New Update
/sathyam/media/media_files/2025/10/19/d82bb714-2c6e-4935-9703-446b7be66de5-2025-10-19-16-08-01.jpg)
അരുവിപ്പുറം : മലയാലപ്പുഴ സുധൻ രചിച്ച ശ്രീനാരായണ ഗുരുവിന്റെ ഹോമമന്ത്രം എന്ന പുസ്തകം അരുവിപ്പുറം കൊടിതൂക്കിമലയിൽ നടന്ന ചടങ്ങിൽ ഡോ. എം. ആർ.തമ്പാൻ പ്രകാശനം ചെയ്തു. ആദ്യമായാണ് നാരായണഗുരു ഗുഹയിൽ തപസ് അനുഷ്ഠിച്ച കൊടിതൂക്കിമലയിൽ പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നത്.
Advertisment
ഡോ.കായംകുളം യൂനുസിന് നൽകിയാണ് എം.ആർ.തമ്പാൻ പ്രകാശന കർമ്മം നിർവ്വഹിച്ചത്.രചയിതാവ് മലയാലപ്പുഴ സുധൻ , രതീഷ് ചന്ദ്രൻ, എ.പി. ജിനൻ, ശാന്ത ശക്കുഭായി, സുനിടീച്ചർ, പ്രൊഫ.എസ്. ശിശുപാലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.