ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം; രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരെ പരാതി

New Update
uu3

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം നടത്തിയതായി പരാതി. രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരെ ഗുരുവായൂർ ദേവസ്വം പരാതി നൽകി. ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പൊലീസിൽ പരാതി നൽകിയത്.

Advertisment

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ റീൽസ് ചിത്രീകരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ജസ്ന സലിം, R1_Bright എന്നീ അക്കൗണ്ട് ഉടമകൾക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവുപ്രകാരം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ ഉൾപ്പെടെ വീഡിയോ ചിത്രീകരണം നിരോധിച്ചതാണ്. ഈ ഉത്തരവ് കാറ്റിൽ പറത്തികൊണ്ടാണ് ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ചത്.

Advertisment