New Update
/sathyam/media/media_files/BrfqmEttqFhyAX7oMfb2.jpg)
ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2025 ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,92,22035 രൂപ.
Advertisment
രണ്ടുകിലോ 580 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 9കിലോഗ്രാം വെള്ളിയും ലഭിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 5 ഉം നിരോധിച്ച ആയിരം രൂപയുടെ 5ഉം അഞ്ഞൂറിന്റെ 21 കറന്‍സിയും ലഭിച്ചു. പി എന്‍ ബി ഗുരുവായൂര്‍ ഭണ്ഡാരം ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി3,02,313രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 11,620 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 96.594രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 24 216രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 50 666 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,50,464 രൂപയും ലഭിച്ചു.